സാധാരണ പതിവില്ലാത്ത പോലെ എല്ലാവരും ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ്. നമ്മിൽ മിക്കവരും ഇങ്ങനെ ഒരു ഇടത്തിൽ ഒതുങ്ങിനിൽക്കുന്നവർ അല്ല. ലോക്ക്ടൗണും സാമൂഹിക അകലവും കാരണം മിക്കവരും അവരുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നും കഴിയുകയാണ്.
ചിലർക്ക് എഴുതാനും, ചിലർക്ക് വരക്കാനും, മറ്റു ചിലർക്ക് ഫോട്ടോഗ്രാഫി, ഗാർഡനിങ്, കുക്കിംഗ്, അങ്ങനെ പുറത്തെടുക്കാൻ കഴിയാതെ പോയ പല കഴിവുകളും ട്രൈ ചെയ്യാൻ ഇപ്പോൾ സമയം ഉണ്ട്.
മാത്രമല്ല നമ്മുടെ ആശയങ്ങളും, ഹോബികൾ, താൽപ്പര്യങ്ങൾ, കഴിവുകളുമെല്ലാം വെർച്യുൽ ആയി മറ്റുള്ളവരുടെ അടുത്ത് എത്തിക്കാൻ പറ്റിയ സമയം കൂടെ ആണിത്.
നമ്മുടെ മിക്ക ജോലികളും അനിശ്ചിതത്വത്തിലായ, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയമാണിത്. ഒരു ബ്ലോഗ് അല്ലെങ്കിൽ ഒരു ചാനൽ തുടങ്ങാം എന്ന് പറയുമ്പോൾ അതിനു വേണ്ടി കുറച്ചു ചിലവുകളൊക്കെ ഉണ്ട്.
എന്നാൽ, ഇപ്പോൾ തൊഴിൽ ഇല്ലാതെയും സാലറിയുടെ കാര്യത്തിൽ തീരുമാനം ഇല്ലാതെ ഇരിക്കുന്ന ഈ സമയത്ത് സൗജന്യമായി ഒരു ബ്ലോഗ് തുടങ്ങാനും അതിൽ നിന്ന് ചെറിയൊരു വരുമാനം ഉണ്ടാക്കാനും പറ്റാവുന്ന ചില സൈറ്റുകളാണ് ഈ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നത്.
ചിലപ്പോൾ നിങ്ങളുടെ കൂട്ടുകാർക്കും വീട്ടുകാർക്കും ഒന്നും അല്ലെങ്കിലും നിങ്ങൾക്ക് ഒരു പരിചയമില്ലാത്ത മറ്റുപലർക്കും ആയിരിക്കും നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും ഉപകാരപ്പെടുന്നത് . ഒരുപക്ഷേ, ലോകത്തിന്റെ മറുവശത്തുള്ള മറ്റൊരാൾക്കു നിങ്ങളുടെ കല ഉപയോഗപ്രദമാകും. അല്ലെങ്കിൽ, ഈ സമയത്ത് ഒറ്റപ്പെട്ട മറ്റൊരു വ്യക്തിയെ സന്തോഷിപ്പിച്ചേക്കാം.
ഈ സൈറ്റുകളുടെ ഒരു വലിയ നേട്ടം നിലവിലുള്ള പ്രേക്ഷകരും നിങ്ങളുടെ സാധ്യതയുള്ള അനുയായികളാകാൻ കഴിയുന്ന ഉപയോക്താക്കളുമാണ്. ഏതൊരു ക്രിയേറ്ററിന്റെയും വിജയം ഷെയർ ചെയ്യാൻ പ്രാധാന്യമുള്ള കമ്മ്യൂണിറ്റിയാണ്.
അതുകൊണ്ട് ഒറ്റ ക്ലിക്കിലൂടെ അല്ലെങ്കിൽ സൈനപ്പിലൂടെ നേരിട്ട് ബ്ലോക്ക് ചെയ്തു തുടങ്ങാൻ പറ്റുന്ന, നിലവിൽ ഒരു വലിയ കമ്മ്യൂണിറ്റി ഉള്ള സൈറ്റുകളാണ് ഇവിടെ പറയുന്നത്.
അപ്പോൾ നമുക്ക് ലിസ്റ്റിലേക്ക് കടക്കാം.
മീഡിയം
മീഡിയം പലർക്കും തന്നെ പരിചിതമായ ഒരു സൈറ്റ് ആയിരിക്കും. ഇത്രേം വൈറ്റ് കളർ ഉള്ള വേറെ സൈറ്റ് വേറെ കാണില്ല. ചിലപ്പോൾ നിങ്ങൾ അവിടെ ആരെയെങ്കിലും ഫോളോ ചെയ്യുന്നുണ്ടാകാം, ചിലപ്പോഴെങ്കിലും ഏതെങ്കിലും ബ്ലോഗ് അവിടെ വായിച്ചിട്ടുണ്ടാവാം.
മീഡിയം വളരെ അധികം ആളുകൾ ഉപയോഗിക്കുന്ന, വളരെ നല്ല റാങ്കിങ് ഉള്ള ഒരു സൈറ്റ് ആണ്. ഇവിടെ നിങ്ങൾ ജോയിൻ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്കു ഒരു അക്കൗണ്ട് ക്രിയേറ്റ് ആവുന്നു.
മീഡിയത്തിൽ നിങ്ങൾക്ക് സ്വന്തമായി ഒരു ഡൊമെയ്ൻ നാമം ഉണ്ടായിരിക്കാൻ കഴിയില്ലെങ്കിലും, നിങ്ങൾക്ക് സ്വന്തമായി ഒരു പ്രൊഫൈൽ ഉണ്ടായിരിക്കാം. എഡിറ്റർ ഉപയോഗിക്കാൻ വളരെ ലളിതമാണ് കൂടാതെ നിങ്ങളുടെ പോസ്റ്റുകളിൽ ചിത്രങ്ങളും വീഡിയോകളും ബാഹ്യ ലിങ്കുകളും ഉൾപ്പെടുത്താം.
(source: Medium)
അവിടെ നിങ്ങൾക്കു അപ്പോൾ തന്നെ പോസ്റ്റ് എഴുതി തുടങ്ങാം. സ്റ്റോറി എന്നാണ് ഇവിടെഎഴുതുന്നതിനെ പറയുന്നത്. മീഡിയത്തിൽ സീരീസ് എന്ന ഒരു ഓപ്ഷനും ഉണ്ട്.
ഇവിടെ നമ്മൾ ഫേസ്‍ബുക്കിലോ ഇൻസ്റാഗ്രാമിലോ കാണുന്ന സ്റ്റോറി പോലെ ഓരോ കാർഡുകളിൽ എഴുതി പബ്ലിഷ് ചെയ്യാവുന്നതാണ്. ഇതിൽ പുതിയ കാർഡുകൾ പിന്നീട് അപ്‌ലോഡ് ചെയ്യാനും സാധിക്കും.
നിങ്ങളുടെ ആർട്ടിക്കിൾ ഇഷ്ടപ്പെടുന്നവർ അതിനെ ക്ലാപ് ചെയ്താണ് എഴുത്തുകാരനെ അഭിനന്ദിക്കുന്നത്.
മീഡിയത്തിന് ഇതിനകം ഒരു സജീവ ഉപയോക്തൃ അടിത്തറയുണ്ട്. അതായതു, പുതിയ സ്റ്റോറി വായിക്കുന്നതിനും മറ്റുമായി ദിവസവും മീഡിയത്തിൽ സ്ക്രോൾ ചെയ്യുന്ന ഒരുപാടു ആളുകളാണിത്.
അതിനാൽ, പുതിയ കണ്ടന്റ് തിരയുന്നവർക്ക് മുമ്പിൽ നിങ്ങളുടെ ബ്ലോഗ് അല്ലെങ്കിൽ വീഡിയോ എന്തുകൊണ്ട് അവതരിപ്പിച്ചുകൂടാ?!
നിങ്ങൾക്ക് മീഡിയത്തിൽ നിന്ന് വരുമാനം നേടാനും കഴിയും. ആഡ് റവന്യൂ ഇല്ലാതെ തന്നെ മീഡിയം പാർട്ണർഷിപ് പ്രോഗ്രാം, മെമ്പർഷിപ് അങ്ങനെ പലവഴികളിലൂടെയാണ് മീഡിയം ബ്ലോഗുകളുടെ വരുമാനം വരുന്നത്. കൂടാതെ, മീഡിയം എഡിറ്റർമാരുടെ ഒരു ക്യൂറേഷൻ പ്രോഗ്രാമും ഉണ്ട്.
അതിനാൽ, നിങ്ങളുടെ ബ്ലോഗിൽ നിന്ന് വരുമാനം നേടാനും കഴിയും. എന്നാൽ, അതിനെക്കുറിച്ച് കൂടുതൽ പിന്നീട് പറയാം. ഇപ്പോൾ, ബ്ലോഗിംഗ് ആരംഭിക്കാം.
ഹൈവ്.io
നിങ്ങളുടെ ബ്ലോഗുകൾ ബ്ലോക്ക്ചെയിനിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്ന ഒരു ബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് ഹൈവ് (Hive.io). ഇത് താരതമ്യേന പുതിയ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമാണ്, പക്ഷേ ഇതിനകം നിലവിലുള്ള സ്റ്റീമിറ്റ് എന്ന സൈറ്റിന്റെ ഒരു പകർപ്പാണ് ഹൈവ്.
മലയാളം ഇൻഫോ സെൻട്രലിലെ മുമ്പത്തെ ബ്ലോഗുകളിൽ സ്റ്റീമിറ്റിനെക്കുറിച്ചും സ്റ്റീമിറ്റിൽ എങ്ങനെ ചേരാമെന്നും ഇതിനകം സംസാരിച്ചു കഴിഞ്ഞു. 2020 മാർച്ച് 20 ന് മുമ്പായി നിങ്ങൾക്ക് ഇതിനകം സ്റ്റീമിൽ ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, അത് ഉപയോഗിച്ച് നിങ്ങൾക്ക് Hive.io ആക്സസ് ചെയ്യാൻ കഴിയും.
വ്യത്യസ്ത ചാനലുകൾ വഴി നിങ്ങൾക്ക് ഹൈവിൽ ഒരു പുതിയ അക്കൗണ്ട് ആരംഭിക്കാൻ കഴിയും. സജന്യ അക്കണ്ട് സൃഷ്ടിക്കൽ, തൽക്ഷണം, പണമടച്ചുള്ള ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ഓപ്ഷനുകൾ ഉണ്ട്.
(Source: Hive.io)
ക്രമേണ മികച്ച അനുഭവത്തിനായി നിങ്ങൾ ഈ ബ്ലോക്കച്ചയണിൽ നിർമ്മിച്ച നിരവധി ഡാപ്പുകൾ ഉപയോഗിക്കും. എന്നാൽ, ഇപ്പോൾ, നമുക്ക് ഒരു അക്കൗണ്ട് ആരംഭിക്കാം.
ക്രിപ്റ്റോകറൻസി ആയ ഹൈവ്, ഹൈവ് പവർ അല്ലെങ്കിൽ ഹൈവ് അടിസ്ഥാനമാക്കിയുള്ള ഡോളർ (Hive , hive power , Hive based dollars ) ഉപയോഗിച്ച് ഇവിടെ ബ്ലോഗ് എഴുതുന്ന ആൾക്കും അതിനു അപ്‍വോട്ട് ചെയ്യുന്ന ആൾക്കും റിവാർഡ്‌സ് അല്ലെങ്കിൽ പ്രതിഫലം ലഭിക്കുന്നു.
നിങ്ങൾ ക്രിപ്റ്റോ ലോകത്തിൽ വളരെ പുതിയ ആളാണെങ്കിൽ, ക്രിപ്റ്റോകറൻസികൾ, വികേന്ദ്രീകരണം (decentralization ), ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ എന്നിവ ലളിതമായി അറിയാനുള്ള നല്ലൊരു തുടക്കമാണിത്.
ഹൈവ് നിരവധി വിഷയങ്ങളിൽ ധാരാളം ബ്ലോഗുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സജീവമായ കമ്മ്യൂണിറ്റികളും ഉണ്ട്. വാസ്തവത്തിൽ, Hive.io രൂപീകരിക്കാൻ സഹായിച്ചത് കമ്മ്യൂണിറ്റികളുടെ തന്നെ ശക്തിയാണ്. നിങ്ങളുടെ ബ്ലോഗ് നിർമ്മിക്കുന്നതിനും വളർത്തുന്നതിനുമുള്ള ഒരു നല്ല ഓപ്ഷനാണ് ഇത്.
സ്റ്റീമിറ്റ്
മുമ്പത്തെ ബ്ലോഗുകളിൽ സ്റ്റീമിറ്റിനെക്കുറിച്ചും സ്റ്റീമിറ്റിനെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും, ഒരു ബ്ലോഗ് എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ച് ധാരാളം വിവരങ്ങൾ ഉണ്ട്.
ഹൈവ് ബ്ലോക്ക്ചെയിൻ സൃഷ്ടിച്ചതിനുശേഷം, സ്റ്റീമിറ്റിന്റെ അവസ്ഥ വളരെ അനിശ്ചിതത്വത്തിലാണ്. നിങ്ങളുടെ ബ്ലോഗ് തുടങ്ങാൻ സ്റ്റീൻബ്ലോക്ക്ചെയിനോ ഹൈവോ, അതോ രണ്ടു ബ്ലോക്‌ചെയിനും ഒരുമിച്ചും ഉപയോഗിക്കാം.
ഇവിടെയും പ്രവർത്തിക്കുന്ന പല ടാപ്പുകൾ (Dapp) ഉണ്ട്. Steempeak ആണ് അതിൽ നല്ലൊരെണ്ണം. വളരെ സിമ്പിൾ ആയ എഡിറ്റർ ആണ് ഇതിന്റെ.
ഒരു വിഷയത്തിന് മാത്രമായുള്ള സൈറ്റുകൾ.
മുകളിൽ പറഞ്ഞവ വിവിധ വിഷയങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു ബ്ലോഗിംഗ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന സൈറ്റുകളാണ്. അത് കൂടാതെ പല പ്രത്യേകം (niche topics ) വിഷയങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ പറ്റുന്ന സൈറ്റുകൾ ഉണ്ട്.
ട്രാവൽ ബ്ലോഗിംഗ് നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, TravelFeed.io ശ്രമിക്കുക. ട്രാവൽഫീഡ് (TravelFeed.io) യാത്രക്കാർക്കായി ഒരു സൗജന്യ ബ്ലോഗിംഗ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല നിങ്ങളുടെ ബ്ലോഗ് വ്യത്യസ്ത ബ്ലോക്ക്ചെയിനുകളിലേക്ക് ഒരേ സമയം പോസ്റ്റ് ചെയ്യാനും ഈ സൈറ്റിലൂടെ കഴിയും.
മുമ്പത്തെ ബ്ലോഗിൽ ഞങ്ങൾ സൂചിപ്പിച്ച മറ്റൊരു ഡാപ്പാണ് എപ്പിക്സ്. ഇൻസ്റ്റാഗ്രാമിന്റെ ബ്ലോക്ക്ചെയിൻ തനിപ്പകർപ്പാണ് എപ്പിക്സ്, അവിടെ നിങ്ങൾക്ക് ഫോട്ടോഗ്രാഫുകൾ പോസ്റ്റുചെയ്യാനും എപ്പിക്സ് ടോക്കൺ, സ്റ്റീം എന്നിവ ഉപയോഗിച്ച് പ്രതിഫലം നേടാനും കഴിയും.
നിങ്ങളുടെ ഫിറ്റ്നസ്, വർക്ഔട് ദിനചര്യ പങ്കിടാനും ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്താൻ പ്രചോദനം നൽകാനുമുള്ള ഒരു നല്ല ഡാപ്പാണ് ആക്റ്റിഫിറ്റ് (Actifit).
നിങ്ങളുടെ വീഡിയോകൾക്ക് ക്രിപ്‌റ്റോകറൻസിയായി റിവാർഡുകളും DTube ടോക്കണും പ്രതിഫലമായി ലഭിക്കുന്ന YouTube-ന്റെ ഒരു ബ്ലോക്ക്‌ചെയിൻ ബദലാണ് DTube.
അങ്ങിനെ ഒരുപാടു സൈറ്റുകൾ വരുന്ന ബ്ലോഗിൽ പരിചയപ്പെടുത്താം. ഇവിടെ ജനറൽ ആയി ഉപയോഗിക്കാവുന്നവ പറയാം.
അപ്‌ട്രെൻഡ്
നിങ്ങളുടെ ബ്ലോഗ് പ്രസിദ്ധീകരിക്കാനും പ്രതിഫലം നൽകുകയും ചെയ്യുന്ന ഒരു സൈറ്റാണ് അപ്‌ട്രെൻഡ്. ജനങ്ങൾക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം തിരികെ നൽകുക എന്നതാണ് അപ്‌ട്രെണ്ടിന്റെ പ്രധാന ലക്‌ഷ്യം.
അപ്‌ട്രെൻഡുമായി എനിക്ക് അനുഭവം വളരെ ലിമിറ്റഡ് ആയതിനാൽ, ഈ പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കിടാൻ മറ്റൊരുബ്ലോഗ്എഴുതാം. എന്നാൽ, ഇവിടെയും സൈനപ്പ് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്.
ഉപസംഹാരം
അപ്പോൾ, നിങ്ങളുടെ ബ്ലോഗ് ഉടൻ ആരംഭിക്കാൻ അല്ലെങ്കിൽ കൂടുതൽ പ്രേക്ഷകരുമായി നിങ്ങളുടെ വീഡിയോകൾ ഷെയർ ചെയ്യാൻ പറ്റിയ ചില സൈറ്റുകള്‍ൾ ആണിത്. മീഡിയം, ഹൈവ്, സ്റ്റീമിറ്റ്, അപ്ട്രെൻഡ്, ട്രാവെൽഫീഡ്, എപിക്സ് ഇവയൊക്കെ ഒരുപാടു പേര് ഇതിനകം തന്നെ ഉപയോഗിക്കുന്ന സൈറ്റുകൾ ആണ്.
ലോക്ക്ഡൌൺ ദിവസങ്ങളിൽ നിങ്ങളുടെ കഴിവുകൾഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമെന്ന് ഓൺലൈനിൽ കൊണ്ടുവരാൻ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Posts are only updated with visuals on the site due to low RC. Click on this link for updated on posts :)Posted from my blog with SteemPress : https://malayalaminfocentral.com/sites-to-create-a-free-blog-in-2020-that-also-makes-money-malayalam-blog/