ഇതെന്റെ എട്ടാമത്തെ സ്കൂൾ.. കാലു വെക്കുന്നതോ ഏഴാം ക്ലാസ്സിലോട്ടു.. അടുത്ത സ്കൂൾ ഇനി മലപ്പുറത്താകും.. കാരണം ഇനി ഈ പാലക്കാടിൽ എനിക്ക് പറ്റിയ വേറെ സ്കൂൾ അമ്മ കണ്ടു പിടിച്ചിട്ടില്ലെന്നു ഇന്ന് രാവിലെ പറയണ്ടാന്നു.. ആ ഒരു
സന്തോഷത്തിൽ തന്നെയായിരുന്നു ഞാൻ പോകാൻ സമ്മതിച്ചതും..
വന്നു കേറുമ്പോൾ അകലെ മിന്നായം പോലെ കണ്ട ഒരു സുന്ദരി കോതയെ മനസ്സിൽ ധ്യാനിച്ചു തന്നെ ഞാൻ വലതു കാൽ എടുത്തു 7 B എന്ന് എഴുതിയ ക്ലാസ്സിലോട്ട് വെച്ചു. കാലു എടുത്തു വെച്ചപ്പോൾ തന്നെ ഒരു അസൽ കൂവലാണ് എനിക്ക് കിട്ടിയത്. കേറിയ സ്ഥലം തെറ്റിയിട്ടില്ല എന്ന സന്തോഷത്തിൽ അതിൽ ഏറ്റവും ഉച്ചത്തിൽ കൂവിയവന്റെ അടുത്ത് തന്നെ സ്‌ഥാനം ഉറപ്പിച്ചു.
ഏറ്റവും തറയായ എന്റെ അടുത്ത് ബാക്കിയുള്ളവരെ അനുയായികളാക്കാൻ എനിക്ക് ആകെ രണ്ടേ രണ്ടുസം എടുത്തുള്ളൂ.. അതിനു ശേഷമായിരുന്നു ഏറ്റവും ലാസ്റ്റ് ബെഞ്ചിലിരിക്കുന്ന കൊച്ചിനിലേക്ക് ശ്രെദ്ധ പതിഞ്ഞത് . ഒന്നു നോക്കിയതും എന്റെ മനസിൽ ഒരായിരം ലഡുകൾ ഒരുമിച്ചു പൊട്ടി.. അതെ ഞാൻ ആദ്യ ദിവസം കണ്ണിട്ട എന്റെ സുന്ദരി കോത.. അവളെ ശ്രെദ്ധിക്കാതെ പോയതിനു ഞാൻ എന്നെ തന്നെ ഒരുപാട് ചീത്ത വിളിച്ചു.
പിന്നെ ഇന്റർവെൽ ബെല്ലടിക്കാൻ ഒരു വർഷം കാത്തിരുന്ന ഫീൽ ആയിരുന്നു. ബെല്ല് അടിച്ചതും ഓടി പോയി അവളുടെ അടുത്തിരുന്നു. എന്നാൽ ഞാൻ വന്നിരുന്നത് പോലും മൈൻഡിയാതെ വെള്ളം കുപ്പിയെടുത്തു പുറത്തു പോണ കണ്ട് അന്തം കണ്ട പെരുച്ചാഴിയുടെ പോലെ ഞാൻ ഇരുന്നു.
ചുമ്മാ ചുറ്റും നോക്കിയപ്പോൾ എല്ലാരും എന്നെ നോക്കിയിരിക്കയാ.. ഫസ്റ്റ് കിട്ടിയ കൂവൽ ഒന്നും കൂടി കിട്ടിയ സന്തോഷത്തിൽ ഞാൻ ഒന്നും മിണ്ടാതെ അവരുടെ അടുത്ത് പോയി ഇരുന്നു. പിന്നെ എന്റെ ആകെ കൂടിയുള്ള ലക്ഷ്യം അവൾ തന്നെയാർന്നു.
അന്നത്തെ കൂവൽ ഓർത്തു പിന്നെ അവളെ പറ്റി ആരോടും ചോദിക്കാൻ പോയില്ല. ആ ഡ്യൂട്ടി ഞാൻ തന്നെ എടുത്തു.
അവൾ പോലും അറിയാതെ അവളുടെ പിറകിൽ നടന്നു ഒരുപാട് കാര്യങ്ങൾ മനസിലാക്കിയെടുത്തു.
അവൾ എപ്പോഴും ഒറ്റക്കാണ്. ആരും അവളോട് കൂട്ട് കൂടുന്നില്ല. ഒറ്റയ്ക്ക് ക്ലാസിനു പുറത്തു ഒരിടത്തു പോയി ചോറ് കഴിക്കും. കുറെ നേരം അവിടെ കാണുന്ന കിളികളോടും ചെടികളോടും കിന്നാരം പറഞ്ഞിരിക്കും. ടാപ്പിൽ നിന്നും പോയി വെള്ളം എടുത്തു എല്ലാ ചെടികൾക്കും ഒഴിച്ച് കൊടുക്കും. പിന്നെ ഒരു പേപ്പറിൽ എന്തൊക്കെയോ ചിത്രം വരച്ചിരിക്കും.. എന്തോ എനിക്ക് കണ്ടപ്പോൾ ഇത് വരെ തോന്നാത്ത ഒരു വാത്സല്യം.
എന്നും പിന്നാലെ കൂടി അവൾക്കു ഞാൻ പിറകെ നടക്കുന്ന കാര്യം മനസ്സിലായെന്നു തോന്നുന്നു. പക്ഷെ അവൾ അപ്പോഴും എന്നെ ഒന്നും നോക്ക് പോലും ചെയ്തില്ല.
ഒരു ദിവസം ചോറ് പാത്രം എടുത്തു പോകുന്ന കണ്ടപ്പോൾ ഞാനും ഒപ്പം പോയി ഇരുന്നു. അവളോട് എന്താ ഒറ്റയ്ക്ക് ഇരിക്കുന്നെ എന്ന് ചോദിച്ചതും അവൾ ഉച്ചത്തിൽ നിലവലിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ ആകെ പേടിച്ചു പോയി. എന്റെ ക്ലാസ്സിലെ പിള്ളേർ വേഗം എന്നെ പിടിച്ചു കൊണ്ടോയി.
ഞാൻ എന്താ ചെയ്തെന്നു മനസിലാവാതെ അവളോടുള്ള പൊരിഞ്ഞ ദേഷ്യത്തിൽ ഇരിക്കുന്ന കണ്ട് എന്റെ കൂവൽ- ചെങ്ങായി പറഞ്ഞു തുടങ്ങി. അവൾ അങ്ങനെയാണ്. ആരേലും അടുത്തിരുന്നാൽ, ഒന്നു സംസാരിച്ചാൽ അപ്പൊ തന്നെ ദേഷ്യപ്പെട്ടു നമ്മോട് പെരുമാറും. അതുകൊണ്ടാ എല്ലാവരും അവളിൽ നിന്നും ഒഴിഞ്ഞു മാറുന്നെ.. പക്ഷെ പഠിക്കാൻ നല്ല മിടുക്കിയാണ്. നീ അതൊന്നും കാര്യമാക്കണ്ട. അവളെ നോക്കാനേ പോകണ്ട.
പക്ഷെ അവൻ പറഞ്ഞതെല്ലാം ഞാൻ ഒരുവിധം ഉൾകൊണ്ടെങ്കിലും എന്നെയും അവളെയും പറ്റി ഇല്ലാക്കഥകൾ സ്കൂളിൽ പാട്ടവാൻ അധികം നാൾ എടുത്തില്ല.
ഈ ന്യുസ് സ്റ്റാഫ് റൂമിലേക്ക് എത്തിയതും എന്നെ പറഞ്ഞയക്കാൻ കാത്തിരിക്കുന്നവർക്ക് ഇരയെ കിട്ടിയ പ്രീതീതായാർന്നു. ഉടൻ തന്നെ ഡിസ്സ്മിഷൻ ലെറ്റർ പറന്നു വന്നു. ഉറ്റ ചങ്ങയിമാരെ പിരിയാൻ ഇത് വരെ ഇല്ലായിരുന്ന ഒരു വിഷമം വന്നെങ്കിലും ഞാൻ മലപ്പുറത്തോട്ട് ചേക്കേറി.
അതെ ഇന്ന് എന്റെ വെഡിങ് അണിവേഴ്സറി ആണ്. എനിക്ക് എന്റെ ഒരു നല്ല പാതിയെ കിട്ടിയിട്ട് മൂന്നു കൊല്ലം തികയുന്നു.
എന്റെ മണ്ടുസു ഭാര്യയുടെ ഒടുക്കത്തെ ചെലവ് കുറക്കൽ മന്ത്രം വെച്ചു ഒരു ചെറിയ പാർട്ടിയാണ് വെച്ചിരുന്നത്. ഓഫീസിലുള്ളവരും പിന്നെ കുറച്ചു ബന്തുക്കളും മാത്രം.
ഒരു വിധം എല്ലാം കഴിഞ്ഞു റൂമിൽ വിശ്രമിക്കുമ്പോഴായിരുന്നു ഒരു കോൾ.. മൊബൈൽ സ്‌ക്രീനിൽ ശ്രീനിവാസ് ശങ്കർ..അതെ എന്റെ കൂവൽ ചെങ്ങായി.. മനസ്സിൽ ഒരു പാട് സന്തോഷവും ഓർമകളും.. കോൾ എടുത്തു ഒരു പാട് നേരം സംസാരിച്ചു.
അവനിപ്പോൾ പോലീസ് ഉദ്യാഗസ്ഥൻ ആണത്രേ. എനിക്ക് ചിരിയാ വന്നത്. ഒരു പാട് ചിരിച്ചും ഓർമകളെ പുണർന്നു കൊണ്ടിരിക്കുമ്പോഴാണ് അവൻ ആ സുന്ദരി കോതയെ വിഷയത്തിലേക്ക് ഇട്ടതു.
ഞാൻ പോയതിന്റെ പിന്നാലെ തന്നെ അവൾ ആ സ്കൂൾ അവസാനിപ്പിച്ചു പോയെന്നും മറ്റും കുറെ പറഞ്ഞു. ഞാൻ ഇപ്പോൾ നാട്ടിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ ഒന്നു കണ്ടു മുട്ടാമെന്നും ആ സുന്ദരി കോതയെ അന്വേഷിച്ചു കണ്ടു പിടിക്കാമെന്നൊക്കെ അവൻ പ്ലാൻ ഇട്ടു ഫോൺ വെച്ചു.
പിന്നീട് അവനു കണ്ടു മുട്ടുമ്പോഴേക്കും അവൻ അവളുടെ നാടും വീടും ഒക്കെ കണ്ടു പിടിച്ചിരുന്നു. ഞാനും ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ അവളെയും അന്വേഷിച്ചു അവളുടെ നാട്ടിൽ എത്തി. വീടും കണ്ടുപിടിച്ചു.
ഒരു പഴയ ആളനക്കമില്ലാത്ത തറവാട്. ഒരുപാട് സ്റ്റെപ്പുകൾ.. മനസ്സിൽ എവിടെയൊക്കെയോ ഒരു ഓർമകളുടെ വേലിയിറക്കം. എന്തോ എനിക്ക് ആ വീട് കയറാൻ പറ്റുന്നില്ല.
ഞാൻ പതിയെ മൊബൈലും പിടിച്ചു ഒരു കോൾ വന്ന ഭാവേന വണ്ടിയുടെ അടുത്ത് നിന്നു അവനോടു കേറി അത് തന്നെയാണൊന്നു അന്വേഷിക്കാൻ പറഞ്ഞു
അതെ മൂന്ന് വർഷം മുൻപ് ഞാൻ ഈ പടി ചവട്ടിയിരുന്നു. അതെ അവളെ അന്വേഷിച്ചു തന്നെ. മനസ് പിറകിലോട്ട് പോകുന്നു.
അന്ന് ഇവിടെ വന്നതും ഞാൻ വന്നു പരിചയപ്പെട്ടതും ഒരു വയസായ സ്ത്രീ എന്റെ കാലിൽ വീണതും ഒരുമിച്ചായിരുന്നു. പിന്നീട് ഞാൻ കേട്ടത് ഒരിക്കിലും ആലോചിക്കാൻ ഇഷ്ടമില്ലാത്ത ചില ജീവിതമായിരുന്നു.
എന്നാൽ ഈ പടികൾ എന്നെ വീണ്ടും ആ ഓർമകളുടെ തീരത്തേക്ക് കൊണ്ട് പോകുന്നു.
ആ സ്ത്രീ പറഞ്ഞു തുടങ്ങുവർന്നു എന്റെ സുന്ദരി കോതയുടെ ജീവിതം. അവരുടെ മകൾ മാളുവിന്റെ ജീവിതം..
മാളു ജനിച്ചു ഒരു പാട് വർഷങ്ങൾക്കു ശേഷമായിടുന്നു അവൾക്കു ഒരു കുഞ്ഞു അനിയത്തി ഉണ്ടായതു. അവൾ പൊന്നു പോലെ സ്നേഹിച്ചിരുന്ന അനിയത്തി മാളുവിന്റെ ഫിക്സ് അസുഖത്തെ കണ്ടു അത് പകരുമെന്ന് പറഞ്ഞു ചേച്ചിയെ അകറ്റിയിരുന്നു..
ആ ചെറുപ്പത്തിൽ തന്നെ അവളുടെ കുഞ്ഞു മനസ്സ് ഒരുപാട് നോവിച്ചിരുന്നു. അതിനെ പിറകെ ആരെ കാണുമ്പോഴും അവൾക്കു ഒരു പേടിയായിരുന്നു. എല്ലാവരെയും അകറ്റി ഒറ്റക്കുള്ള ജീവിതമായിരുന്നു അവളുടേത്.
വീട്ടിൽ പോലും ഒന്നും സംസാരിക്കാതിരുന്ന അവൾ ആദ്യമായി സംസാരിച്ചത് ഈയാളെ പറ്റിയായിരുന്നു. അവളെ എപ്പോഴും കാത്തിരിക്കുന്നതിനെ പറ്റിയൊക്കെ പറയാറുണ്ടായിരുന്നു.
പിന്നീട് ഈയാൾ സ്കൂള് മാറി പോയപ്പോൾ അത് താൻ കാരണം കൊണ്ടന്നു എന്ന് തോന്നിയത് കൊണ്ടാണോ എന്താന്നു അറിയില്ല.. വീണ്ടും അവളുടെ അവസ്ഥ പണ്ടത്തേക്കാൾ മോശമായി
സ്കൂളും നിർത്തി നിന്നെ കാണണമെന്ന ഒരൊറ്റ പിടിവാശിയിലായിരുന്നു. അവൾ പറഞ്ഞ പേരും വെച്ചു ഒരുപാട് അന്വേഷിച്ചു. വീട് മാറി പോയി എന്നല്ലാതെ വേറെ ഒന്നും കണ്ടു പിടിക്കാൻ പറ്റിയില്ല.
ഇത്രെയും പറഞ്ഞ് ആ അമ്മ ഒന്നു മോളെ കാണാൻ പറഞ്ഞപ്പോൾ ഞാൻ പോലും പ്രതീഷിച്ചില്ല അവൾ ഇത്ര മാത്രം സന്തോഷിക്കുമെന്നു. കുഞ്ഞു കുട്ടിയെ പോലെ അവൾ ഒരുപാട് കരഞ്ഞു. അവളെ വിട്ടു പോകലെന്നു പറഞ്ഞപ്പോ എന്റെ മനസ്സ് അനുവദിച്ചില്ല അവളെ പിരിയാൻ.
എന്നെ കൊണ്ട് മാത്രേ അവളെ ശരിയാക്കാൻ പറ്റുവുളുന്ന് അറിഞ്ഞ ആ നിമിഷം ഞാൻ അവളെയും കൂട്ടി എന്നോടൊപ്പം എന്റെ ഭാര്യയായി.. ഒരു രണ്ടു വർഷം എടുത്തു അവളെ ഈ ഒരു അവസ്ഥയിലേക്ക് കൊണ്ട് വരാൻ.. എങ്കിലും എന്റെ ദൈവം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു..
പിന്നെ ഞാൻ ജോലിക്കായി ആ മരുഭൂമിയിലേക്ക് പോകുമ്പോൾ
കൂടെ കൂട്ടിയിരുന്നു എന്റെ സുന്ദരിക്കോതയെ.. പിന്നെ ആ അമ്മയെയും എന്റെ അമ്മയായി.. അവളുടെ അനിയത്തിയുടെ കല്യാണവും ഭംഗിയായി നടത്തി.. അങ്ങനെ അന്ന് ആ തറവാട് പൂട്ടിയതാർന്നു.
അങ്ങനെ ഓർമകളുടെ തിരമാലകളിൽ പെട്ടു കിടന്നു ഉലയുമ്പോഴാണ് അന്വേഷിക്കാൻ പോയ ചങ്ങായി വരുന്നത്.
ഡാ അവിടെ ആരുമില്ലെന്ന്.. രണ്ടു പെണ്മക്കൾടേം കല്യാണം കഴിഞ്ഞു പോയെന്നു. അവരുടെ അമ്മയെയും കൊണ്ടോയെന്നു. ഇപ്പോൾ പൂട്ടി കിടക്കുകയാ ആ വീട്. ദേ ആ അപ്പറത്തെ വീട്ടിലെ ചേച്ചി പറഞ്ഞതാ.. വാ നമക്ക് പോകാം. ഹം നമ്മൾ ശശിയായി
അവനോടു എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ എന്റെ മനസ്സ് അനുവദിക്കുന്നില്ല. വേണ്ട അവൻ ഒന്നുമറിയണ്ട.
എന്റെ ഭാര്യയെ സഹതപോത്തോടെ ആരും നോക്കണ്ട. അവൾക്കു ഞാൻ ഉണ്ട്.. എനിക്ക് ഇനിയും ഒരുപാട് കാലം ജീവിക്കണം അല്ല സ്നേഹിച്ചു സ്നേഹിച്ചു മരിക്കണം എന്റെ സുന്ദരി കോതയുടെ ഒപ്പം..